ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കുന്നു.

June 10, 2026

താഴെക്കോട്  ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തിൽ ആരോഗ്യ മേഖലയിൽ 75 ലക്ഷം രൂപയോളം ചിലവഴിച്ച് താഴെക്കോട് കുടുംബാരോഗ്യ കോംപ്ലക്സിൽ നിർമ്മിക്കുന്ന വയോജന കേന്ദ്രം, വനിതകൾക്ക് ഓപ്പൺ ജിം, കുടുംബാരോഗ്യ കോംപ്ലക്സിന് ചുറ്റുമതിൽ തുടങ്ങിയ പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം ബഹു പെരിന്തൽമണ്ണ എം എൽ എ ശ്രീ. നജീബ് കാന്തപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.  ഹുസൈൻ കളപ്പാടന്റെ അദ്ധ്യക്ഷതയിൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. അനിരുദ്ധ് എ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ശ്രീമതി ദിവ്യ മൂത്തേടത്ത്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശ്രീ. എ കെ നാസർ മാസ്റ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ ശ്രീ. ഷിബുലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സി പി ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഫസീല ബഷീർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അബു സബാഹ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റീന പെട്ടമണ്ണ, ജനപ്രതിനിധിയും ആസൂത്രണ സമിതി അംഗവുമായ ശ്രീ. നാലകത്ത് നാസർ മാസ്റ്റർ, നിർവ്വഹണ ഉദ്യോഗസ്ഥനും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോക്ടർ ശ്രീ. ഷാനവാസ്, ജില്ലാ നിർമ്മിതി പ്രൊജക്ട് മാനേജർ ശ്രീമതി. ബീന, ആസൂത്രണ സമിതി അംഗങ്ങളായ  ശ്രീ. റഷീദ് മാസ്റ്റർ, ശ്രീ. പത്മനാഭൻ, ശ്രീ. അഫ്സൽ എം.ടി, വാർഡ് മെമ്പറായ ശ്രീ മൊയ്തുപ്പു പിലാക്കൽ, മറ്റു പഞ്ചായത്ത് ജനപ്രതിനിധികൾ, എച്ച് എം സി മെമ്പർ ശ്രീ. പി.ടി സിദ്ധീഖ് എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷമീറലി പൊന്നേത്ത് സ്വാഗതവും 6-ം വാർഡ് ജനപ്രതിനിധി ശ്രീ കെ.എം ഫത്താഹ് നന്ദിയും അറിയിച്ചു.

താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രം നവീകരിക്കുന്നു.