തെരുവു നായ വിഷയത്തിൽ ബഹു സുപ്രീം കോടതി സ്വമേധയാ എടുത്ത SUO MOTU WP(C) No. 5/2025 കേസ് വിധിന്യായത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കോട് ഗ്രാമപഞ്ചായത്ത് അറിയിക്കുന്ന നിർദേശങ്ങൾ
September 8, 2026
തെരുവു നായ വിഷയത്തിൽ ബഹു സുപ്രീം കോടതി സ്വമേധയാ എടുത്ത SUO MOTU WP(C) No. 5/2025 കേസ് വിധിന്യായത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കോട് ഗ്രാമപഞ്ചായത്ത് അറിയിക്കുന്ന നിർദേശങ്ങൾ
താഴെക്കോട് ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരോധിക്കാൻ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. മേൽ നിർദേശങ്ങൾക്ക് വിരുദ്ധമായി തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്ത് കണ്ടെത്തുന്ന വ്യക്തികൾക്കെതിരെ ഗ്രാമപഞ്ചായത്ത് കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
തങ്ങളുടെ പരിസരങ്ങൾ തെരുവ് നായ്ക്കളിൽ നിന്ന് മുക്തമാക്കുന്നതിനായി തദ്ദേശസ്ഥാപന പരിധിയിലെ സ്കൂൾ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, തുടങ്ങിയ സ്ഥാപന മേധാവികളും നടപടി സ്വീകരിക്കേണ്ടതാണ്. തങ്ങളുടെ അധികാര പരിധിയിലുള്ള എല്ലാ സർക്കാർ - സ്വകാര്യ സ്ഥാപന മേധാവികകളും തെരുവ് നായ്ക്കൾ അകത്തു പ്രവേശിക്കുന്നത് തടയുന്നതിന് ആവശ്യമായ രീതിയിൽ അതിരു മതിലുകൾ, വെളികൾ, ഗേറ്റുകൾ എന്നിവയും മറ്റു നിർമാണപരമോ ഭരണപരമോ ആയ സുരക്ഷ നടപടികളും സ്വീകരിച്ച് സ്ഥാപന പരിസരങ്ങൾ സുരക്ഷിതമാണെന്ന് വരുത്തണം. ഇതിനോട് സഹകരിക്കാതിരിക്കുകയോ നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട സ്ഥാപന മേധാവിക്കെതിരെ ഭരണപരാമയതും നിയമപരമായതുമായ നടപടികൾ ഉണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് ഐക്യകണ്ണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
തദ്ദേശസ്ഥാപന പരിധിയിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും സ്ഥാപന മേധാവികളെ ടി വിഷയവുമായി ബന്ധപ്പെട്ട ചുമതലപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. സ്ഥാപന പ രിസരത്തിന്റെ പരിപാലനം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനും തെരുവ് നായ്ക്കൾ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുകയോ വസിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും ഈ ഓഫീസർക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതാണ്.
മൃഗങ്ങളുമായി ഇടപഴകുമ്പോഴും പൊതുസ്ഥലങ്ങളിൽ അവയെ കാണുമ്പോഴും പഠിക്കേണ്ട മുൻകരുതലുകൾ, നായയുടെ കടിയേറ്റൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, ഇത്തരം സംഭവങ്ങൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യേണ്ട രീതികൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർക്കായി ഗ്രാമപഞ്ചായത്ത് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് വെറ്റിനറി ഓഫീസറെ ചുമതലപ്പെടുത്തി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്ഥലത്ത് ഷെൽട്ടർ ഹോം ആരംഭിക്കുന്നതിന് പദ്ധതി വകയിരുത്തുന്നതിനും എബിസി പ്രോഗ്രാം ഉൾപ്പെടുത്തുന്നതിനും ഭരണ സമിതി അംഗീകരിച്ച് തീരുമാനിച്ചു.
സെക്രട്ടറി
താഴെക്കോട് ഗ്രാമപഞ്ചായത്ത്