ചരിത്രം
അമ്മിനിക്കാടന്‍ മലനിരകളുടെ താഴ്വാരമായി കിടന്നിരുന്ന കാടുനിറഞ്ഞ പ്രദേശം താഴെകാടോ,താഴെകോടയോ എന്ന ചൊല്ലില്‍ നിന്നാവാം ഈ സ്ഥലത്തിന് താഴെക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് അനുമാനം പഴം പുരാണങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഭീമനാടും ആലിപ്പറമ്പും പെരുംതണ്ട് നടന്ന പെരിന്തല്‍മണ്ണയും വെട്ടത്ത് ഊരും തച്ചനെട്ട് കര എന്ന തച്ചനാട്ടുകരയും പഞ്ചായത്തിന്‍റെ സമീപ പ്രദേശങ്ങളാണ്.
അമ്മിനിക്കാട് ആദ്യക്കാലത്ത് അയ്മിനുക്കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.അഞ്ചുമുനികള്‍ മലയില്‍ തപസ്സ് ചെയ്തതിനാനാലാണ് അമ്മിനിക്കാട് എന്ന പേര് ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. കേരളത്തിന്‍റെ ടൂറിസ്റ്റ് ഭൂപടത്തില്‍ ഇടംപിടിച്ച കൊടി കുത്തിമല പ്രകൃതിരമണീയവും നയനമനോഹരവുമാണ്.ബ്രിട്ടീഷുകാര്‍ സര്‍വ്വെ നടത്തുന്നതിനുവേണ്ടി കൊടിനാട്ടിയത് കാരണമാണ് ഇതിന് കൊടിക്കുത്തിമല എന്നപേര് ലഭിച്ചത്.
ഇതിഹാസ ചരിത്രങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പരിപാവന പ്രദേശമാണ് അരക്കുപറമ്പ് പാണ്ഢവര്‍ ഇവിടെ വന്ന് വനവാസം അനുഷ്ഠിച്ചതായി ഐതിഹ്യം. പാണ്ഡവ മാതാവ് കുന്തീദേവി സ്നാന കര്‍മ്മങ്ങള്‍ നടത്തിയ നദിയാണത്രെ കുന്തിപ്പുഴ. പാണ്ഡവര്‍ക്ക് പാര്‍ക്കാന്‍ കൗരവന്‍മാര്‍ അരക്കില്ലം പണിത സ്ഥലമാണ് പില്‍ക്കാലത്ത് അരക്കുപറമ്പ് എന്ന് അറിയപ്പെടുന്നത്. ചരിത്രത്തിലേറെ പ്രസിദ്ധി നേടിയ നാറാണത്തു ഭ്രാന്തന്‍റെ സ്മരണകള്‍ നിലനില്‍ക്കുന്ന ചെത്തല്ലൂര്‍ പ്രദേശം പഞ്ചായത്തില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ്.
വിശ്വാസത്തിലും ആചാരാമനുഷ്ഠാനങ്ങളിലും വൈവിദ്ധ്യം പുലര്‍ത്തുമ്പോള്‍തന്നെ വള്ളുവനാട് സംസ്ക്കാരത്തിന്‍റെ നേരവകാശികളാണ് ഇവിടുത്തെ ജനത. അച്ചാര് എന്നു വിളിക്കപ്പെടുന്ന ഗോത്രവര്‍ഗ്ഗമാണ് ഇവിടുത്തെ ആദിമ നിവാസികള്‍. അവര്‍ണ്ണവിഭാഗങ്ങള്‍ അവരുടെ ജന്‍മിമാരുടെ മേല്‍ വിലാസത്തിലാണ് അറിയപ്പെട്ടിരുന്നത്. അധ്വാനിക്കാതെ ജീവിച്ച സവര്‍ണ്ണജډിമാരെ തീറ്റിപ്പോറ്റിയിരുന്ന ചെറുമക്കള്‍ അറക്കല്‍ നായന്‍മാരുടെ ആശ്രിതരായാണ് ഇവിടെ ആദ്യമായി എത്തിയത്. തുടിപ്പാട്ടിലൂടെ നാടുണര്‍ത്തിയത് പാണെനന്നും കൈവേലയുടെ കരവിരുത് കാണിക്കുന്ന പറയെനെന്നും കാരിരുമ്പിന്‍റെ മഹത്വം പാടുന്ന കരുവാനെന്നുമൊക്കെ ഈ സാധുക്കളെ പ്രീണന വിശേഷണങ്ങള്‍കൊണ്ട് വശത്താക്കാറുണ്ടെങ്കിലും ജډിമാരുടെ ആവശ്യങ്ങളുടെ ഉപകരണങ്ങള്‍ മാത്രമായിരുന്നു അവര്‍ .ഇവിടെ ജീവിച്ചിരുന്ന അടിസ്ഥാന വര്‍ഗ്ഗങ്ങളില്‍ ഭൂരിഭാഗം ജനങ്ങളും പാട്ടകുടിയാന്‍മാര്‍ ആയിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള കാലിക്കറ്റ് -മദ്രാസ്സ്-ട്രങ്ക് റോഡ് (ഇന്നത്തെ പാലക്കാട്-കോഴിക്കോട് എന്‍.എച്ച് 213 ) റോഡ് താഴെക്കോട് പഞ്ചായത്തിന്‍റെ വളര്‍ച്ചയിലെ നാഴികകല്ലാണ് ടിപ്പുസുല്‍ത്താന്‍റെ പടയോട്ടങ്ങള്‍ക്കായി നിര്‍മ്മിച്ച താഴെക്കോട്-കൂരിക്കുണ്ട്-മാണിക്യപ്പറമ്പ്- നാട്ടുകല്‍ റോഡും ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ്. 1921 ല്‍ മലബാര്‍ കലാപം എന്ന പേരില്‍ ചരിത്രപ്രസിദ്ധമായ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്ക് ചേരാന്‍ കഴിഞ്ഞു എന്നത് താഴെക്കോടിന് അഭിമാനിക്കാവുന്നതാണ്. കരിങ്കല്ലത്താണി പ്രദേശത്ത് താമസിച്ചിരുന്ന അഭിമാനിയായിരുന്ന ചെളപറമ്പില്‍ കുഞ്ഞികമ്മ എന്ന സ്വാതന്ത്രസമരസേനാനി ബ്രിട്ടീഷുകാരുടെ തീതുപ്പുന്ന തോക്കിനു മുമ്പില്‍ വിരിമാറ് കാണിച്ച് നമ്മുടെ രാഷ്ട്രത്തിന് വേണ്ടി വീരമൃത്യു വരിച്ചത് ഇന്നും താഴെക്കോട് നിവാസികളുടെ മനസ്സില്‍ തുടികൊട്ടുന്ന ഓര്‍മ്മകളായി അവശേഷിക്കുന്നു. അമ്മിനിക്കാട് 103 വയസ്സ്ഉള്ള പൂതംകോടന്‍ വീരാന്‍ കുട്ടിയാണ് പഞ്ചായത്തിലെ ഏറ്റവും തലമുതിര്‍ന്ന കാരണവര്‍ എന്നാണ് മനസ്സിലാകുന്നത്.
തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതും കെട്ടില്ലാത്തവരും തമ്മിലുണ്ണാത്തവരും ജാതികോമരങ്ങള്‍ പുലര്‍ത്തിയിരുന്ന അയിത്തത്തെ ചോദ്യം ചെയ്തുകൊണ്ട് താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കുന്നതിന് വേണ്ടി നടന്ന ക്ഷേത്ര പ്രക്ഷോഭത്തിന് അരക്കുപറമ്പിലെ ഉല്‍പതിഷ്ണുക്കള്‍ നേതൃത്വം കൊടുത്തത് പ്രത്യോകം പ്രസ്ത്വ്യമാണ്. 1930കളില്‍ ആയിരായി എസ്റ്റേറ്റ്റ് സ്ഥാപിക്കുന്നതിനായി തിരുവിതാംകൂറില്‍ കൃസ്താനികുടുംബം പഞ്ചായത്തിലെ കുടിയെറ്റത്തിന് തുടക്കം കുറിച്ചു. മസ്ലിങ്ങളുടെ വ്യാപാരതന്ത്രവും കൃസ്താനികളുടെ കാര്‍ഷിക തന്ത്രവും കൈ കോര്‍ത്തപ്പോള്‍ ഈ ഗ്രാമം വികസനത്തിലേക്കുള്ള പടവുകള്‍ കയറി തുടങ്ങി
താഴെക്കോട് ഗ്രാമ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന അയിരുമടകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഇരുമ്പ് ഖനനത്തിന്‍റെ ബാക്കി പത്രമണ്. പുവ്വത്താണിയില്‍ തിങ്കളാഴ്ച ദിവസം നടന്നിരുന്ന ആഴ്ച ചന്ത പ്രസിദ്ധമായിരുന്നു. കരിങ്കല്ലത്താണി എന്ന സ്ഥല നാമത്തില്‍ നിന്നും തന്നെ അറിയാം. പഴയ കാലത്ത് കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു അത്.1055 മകരം 22 ന് പനയണ്ണ കയറട്ട കിഴക്കേതില്‍ പറങ്ങോടന്‍ നായര്‍ എന്ന വ്യക്തിയാണ് ഇത് നിര്‍മ്മിച്ചത് .താഴെക്കോട് വില്ലേജ് ഓഫീസ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്ഥാപിതമായിരുന്ന താഴെക്കോട് ജി.എം.എല്‍.പിസ്കൂള്‍ കെട്ടിടം. ഇന്നത്തെ തലമുറ കണ്ടിട്ടില്ലാത്ത പഴയകാലത്ത് കോഴിക്കോട് പാലക്കാട് റോഡിലൂടെ ഓടിയിരുന്ന കരിവണ്ടി ഏറെ കൗതുകരമായിരുന്നു. 1982 ല്‍ ജനങ്ങളുടെ കൂട്ടായ ശ്രമഫലമായി ഒന്നേകാല്‍ ലക്ഷം രൂപ സമാഹരിച്ച് ഡിബഞ്ചര്‍ പദ്ധതിയില്‍ പണം അടച്ചാണ് താഴെക്കോട് ഗ്രാമ പഞ്ചായത്തില്‍ ആദ്യമായി വൈദ്യുതി ലഭിച്ചത്. പഞ്ചായത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കരിങ്കല്ലത്താണിയിലാണ് സ്ഥാപിച്ചത്. 1962 ല്‍ നിലവില്‍ വന്നപ്പോള്‍ മൂന്നാം ഗ്രേഡ് ആയിരുന്ന പഞ്ചായത്ത് 1980-81,1981-82 വര്‍ഷങ്ങളില്‍ ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള ട്രോഫി ലഭിച്ചു. 1983-84 വര്‍ഷത്തില്‍ ഗ്രാമോത്സവ പഞ്ചായത്തായി തെരെഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഈ പഞ്ചായത്ത് 1995-2000,2000-2005,2005-2010 കാലയളവില്‍ ഓരോ വര്‍ഷം മികച്ച പഞ്ചായത്തായി ജില്ലയിലെ എ ഗ്രേഡ് പഞ്ചായത്തുകളില്‍ ഒന്നാണ്.
ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും വളരെ സൗഹൃദത്തോടെ ജീവിക്കുന്ന ഒരു പ്രദേശമാണ് നമ്മുടെ പഞ്ചായത്ത് പരസ്പരം കൊണ്ടും കൊടുത്തും മാനവകുലത്തിന് മാതൃകയായി തല ഉയര്‍ത്തി നില്‍ക്കുന്ന പള്ളിയില്‍ നിന്ന് കേള്‍ക്കുന്ന ബാങ്കൊലിയും ക്ഷേത്രത്തില്‍ നിന്ന് കേള്‍ക്കുന്ന ഓംശാന്തി മന്ത്രവും ചര്‍ച്ചില്‍ നിന്ന് കേള്‍ക്കുന്ന മണിയടിയുംകൊണ്ട് സമ്പന്നമായ അന്തരീക്ഷമാണ് നമ്മുടെ പഞ്ചായത്തിന്‍റേത്. വട്ടപ്പറമ്പ് മഹല്ല് ജുമാ മസ്ജിദ് ആണ് ഈ പ്രദേശത്തെ ആദ്യത്തെ മുസ്ലിംപള്ളി . ഇവിടെ നിന്നും 950 വര്‍ഷം മുമ്പ് രേഖപ്പെടുത്തപ്പെട്ട ചെമ്പുതകിടുകള്‍ കണ്ടു കിട്ടിയിട്ടുണ്ട്. ഏറ്റവും പ്രാചീനമായ ഹൈന്ദവആരാധനാലയം അരക്കുപറമ്പിലെ ശ്രീ. തിരുനാരായണപുരം ശിവക്ഷേത്രമാണ് . താഴെക്കോട് പഞ്ചായത്തിലെ ജനവാസത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലവാക്കാം. നേര്‍ച്ചയും താലപ്പൊലിയും പള്ളിപ്പെരിന്നാളും ഓണവും വായനശാല വാര്‍ഷികങ്ങളും പഞ്ചായത്തില്‍ സമുചിതം കൊണ്ടാടാറുണ്ട്. പഞ്ചായത്തിലെ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയാണ് കമ്മുസൂഫി ജാറത്തിലുള്ള ആണ്ട് നേര്‍ച്ച , മാട്ടറക്ക ല്‍ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കുന്നതാലപ്പൊലി മഹോല്‍സവം വെള്ളപ്പാറ സെന്‍റ് സെബാസ്ററ്യന്‍ പള്ളി പെരുന്നാളും വളരെ പ്രശസ്തമായ ആഘോഷങ്ങളാണ്. പൂതം തിറ, മുടിയാട്ടം, കോല്‍ക്കളി, ചവിട്ടുകളി, അയപ്പന്‍ വിളക്ക് ,കാക്കശ്ശേരി നാടകം തുടങ്ങിയ പഴയകലാരൂപങ്ങള്‍ ഇന്നും അന്ന്യം നിന്നുപോകാതെ സംരക്ഷിക്കപ്പെടുന്നുണ്ട്.1970 കളുടെ പകുതിവരെ കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇവിടുത്തെ ജനങ്ങള്‍ നല്ലൊരു പങ്കും ഇന്നു ഗള്‍ഫ് മേഖലയിലാണ് തൊഴിലെടുക്കുന്നുത്. സാമ്പത്തിക രംഗത്ത് ഗള്‍ഫ് പണത്തിന്‍റെ സ്വാധീന ഫലമായി വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. പഞ്ചായത്തിലെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വരുമാനമാണ്. റബ്ബര്‍ അടക്ക തേങ്ങ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകര്‍ക്കുള്ളത്. കൃഷിയില്‍ നിന്നും ആളുകള്‍ പുറകോട്ട് പോവുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. യുവാക്കള്‍ നിര്‍മ്മാണ മേഖലയിലാണ് ജോലിയായാതുകൊണ്ടിരിക്കുന്നത്. ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് ധാരാളം ജോലികള്‍ പഞ്ചായത്തില്‍ ലഭ്യമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും പഞ്ചായത്തില്‍ ജോലി തേടി എത്താറുണ്ട്. അന്യ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജോലി ആവശ്യാര്‍ത്ഥം പോയതിന്‍റെ ഫലമായി ഹിന്ദി, ഉറുദു,അറബ്,ഇംഗ്ളീഷ് ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ധാരാളമായി കാണാന്‍ കഴിയുന്നു. വിദേശ ജോലികളുടെ ഫലമായി വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളുടെ സ്വാധീനം പഞ്ചായത്തില്‍ കടന്നെത്താന്‍ കരണമായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നും പിന്നോട്ട് പോയതിനനുസരിച്ച് ഗള്‍ഫ് മേഖലയുടെ സ്വാധീനം കാരണം കൂടുതല്‍ പേര്‍ വ്യാപാര വാണിജ്യ രംഗത്തേക്ക് തിരിഞ്ഞതായി കാണപ്പെടുന്നു. അതുവഴി മേഖലയില്‍ അഭിവൃദ്ധി കണ്ടുവരുന്നു.