ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
താഴെക്കോട് ആദ്യം കാടുകളും മലതാഴ്വാരങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. വള്ളുവനാടൻ സംസ്കാരത്തിന്റെ സ്വാധീനം ഇവിടുത്തെ ജനജീവിതത്തിൽ പ്രകടമാണ്.“ആളച്ചാർ” ഗോത്രവർഗ്ഗമാണ് പ്രദേശത്തന്റെ ആദിമനിവാസികൾ.പഴയകാലത്ത് ജാതിവ്യവസ്ഥയും ജന്മി-കുടിയാൻ ബന്ധവും ശക്തമായിരുന്നു. ചെറുമക്കൾ, പാണൻ, പറയൻ, കരുവാൻ തുടങ്ങിയവർ അധ്വാനവർഗ്ഗമായി ജീവിച്ചു. ഭൂരിഭാഗം ജനങ്ങളും പാട്ടകുടിയാന്മാരായിരുന്നു. ഭൂസമരങ്ങളിലും മിച്ചഭൂമി സമരങ്ങളിലും ഗ്രാമം സജീവമായി പങ്കെടുത്തു. കോഴിക്കോട്–പാലക്കാട് റോഡ് പ്രദേശവികസനത്തിന് വലിയ സഹായമായി. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിൽ അരക്കുപറമ്പുകാർ നേതൃത്വം നൽകി.1930-കളിൽ ക്രിസ്ത്യൻ കുടുംബങ്ങളുടെ കുടിയേറ്റം ആരംഭിച്ചു. മുസ്ലിം വ്യാപാരികളും ക്രിസ്ത്യൻ കർഷകരും ചേർന്ന് വികസനം മുന്നോട്ട് നയിച്ചു. “അയിരുമട”കൾ പുരാതന ഇരുമ്പുഖനനത്തിന്റെ തെളിവുകളാണ്. പുവ്വത്താണി ഒരുകാലത്ത് പ്രധാന വ്യാപാരകേന്ദ്രവും ആഴ്ചചന്തയ്ക്കും പ്രശസ്തവുമായിരുന്നു....
കൂടുതൽ വായിക്കുക