ബഡ്ജറ്റ് 2025-26
താഴെക്കോട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷ ത്തെ വാര്ഷിിക ബഡ്ജറ്റ് അവതരിപ്പിക്കുകയാണ്. നമ്മുടെ ഭരണ സമിതിയുടെ ആദ്യ വർഷത്തിൽ ലഭ്യമായ ഫണ്ടുകൾ പലപ്രദമായി എല്ലാ മേഖലകളിലും ഉൾകൊള്ളിച്ച് പഞ്ചായത്തിന്റെ സാമ്പത്തിക സ്രോതസ്സ് വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള പുതിയ പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ആസ്തികൾ സമയാ സമയങ്ങളിൽ നവീകരിച്ച് ഉപയോഗപ്രദമാക്കാനും സ്വകാര്യ ആസ്തികൾ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണ്ണയം നടത്തി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് നികുതി ഈടാക്കി തനതുവരുമാനം വർദ്ധിപ്പിക്കലും ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. പഞ്ചായത്തിൽ ജൈവ വൈവിധ്യ പരിപാലന സമിതികൾ രൂപീകരിച്ച് നമ്മുടെ പാരമ്പര്യവും പൈതൃകവും സമ്പത്തും സംരക്ഷിക്കുന്നതിനും ബഡ്ജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. തൊഴിലുൽപാദനത്തിനായി പ്രാദേശിക സാമ്പത്തിക വികസനവും സംരംഭകത്ത്വവും പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുസ്ഥിര വികസനത്തിന്റെ പ്രാദേശികവൽക്കരണത്തിലൂടെ കാലാവസ്ഥ വ്യതിയാനമടക്കമുള്ള പുതുതലമുറ വെല്ലുവിളികളെ അതിജീവിക്കാനും ബഡ്ജറ്റ് നിർദ്ദേശങ്ങൾ കൊണ്ട് സാധിക്കും.
ബഡ്സ് സ്കൂൾ, അംഗൻവാടികൾ, സ്കൂളുകൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ക്രിയാത്മകമായ പദ്ധതികൾ ഈ ബഡ്ജറ്റിൽ വിഭാവനം ചെയ്യുന്നു. ലഭ്യമായ സ്രോതസ്സുകൾ ഏറ്റവും സുതാര്യമായും ഫലപ്രദമായും ജനക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ഉറപ്പു നൽകികൊണ്ട് 645494585/- രൂപ വരവും, 531664560/- രൂപ ചെലവും 113830025/- രൂപ മിച്ചവും വന്നിട്ടുള്ള മികച്ച ഒരു ധനവിനിയോഗ ബഡ്ജറ്റായി ഇത് ഭരണ സമിതിക്ക് മുൻപാകെ സമർപ്പിക്കുന്നു.