ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
താഴെക്കോട് ആദ്യം കാടുകളും മലതാഴ്വാരങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. വള്ളുവനാടൻ സംസ്കാരത്തിന്റെ സ്വാധീനം ഇവിടുത്തെ ജനജീവിതത്തിൽ പ്രകടമാണ്.“ആളച്ചാർ” ഗോത്രവർഗ്ഗമാണ് പ്രദേശത്തന്റെ ആദിമനിവാസികൾ.പഴയകാലത്ത് ജാതിവ്യവസ്ഥയും ജന്മി-കുടിയാൻ ബന്ധവും ശക്തമായിരുന്നു. ചെറുമക്കൾ, പാണൻ, പറയൻ, കരുവാൻ തുടങ്ങിയവർ അധ്വാനവർഗ്ഗമായി ജീവിച്ചു. ഭൂരിഭാഗം ജനങ്ങളും പാട്ടകുടിയാന്മാരായിരുന്നു. ഭൂസമരങ്ങളിലും മിച്ചഭൂമി സമരങ്ങളിലും ഗ്രാമം സജീവമായി പങ്കെടുത്തു. കോഴിക്കോട്–പാലക്കാട് റോഡ് പ്രദേശവികസനത്തിന് വലിയ സഹായമായി. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിൽ അരക്കുപറമ്പുകാർ നേതൃത്വം നൽകി.1930-കളിൽ ക്രിസ്ത്യൻ കുടുംബങ്ങളുടെ കുടിയേറ്റം ആരംഭിച്ചു. മുസ്ലിം വ്യാപാരികളും ക്രിസ്ത്യൻ കർഷകരും ചേർന്ന് വികസനം മുന്നോട്ട് നയിച്ചു. “അയിരുമട”കൾ പുരാതന ഇരുമ്പുഖനനത്തിന്റെ തെളിവുകളാണ്. പുവ്വത്താണി ഒരുകാലത്ത് പ്രധാന വ്യാപാരകേന്ദ്രവും ആഴ്ചചന്തയ്ക്കും പ്രശസ്തവുമായിരുന്നു....
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 8, 2026
തെരുവു നായ വിഷയത്തിൽ ബഹു സുപ്രീം കോടതി സ്വമേധയാ എടുത്ത SUO MOTU WP(C) No. 5/2025 കേസ് വിധിന്യായത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കോട് ഗ്രാമപഞ്ചായത്ത് അറിയിക്കുന്ന നിർദേശങ്ങൾ
തെരുവു നായ വിഷയത്തിൽ ബഹു സുപ്രീം കോടതി സ്വമേധയാ എടുത്ത SUO MOTU WP(C) No. 5/2025 കേസ് വിധിന്യായത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ താഴെക്കോട് ഗ്രാമപഞ്ചായത്ത് അറിയിക്കുന്ന നിർദേശങ്ങൾ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരോധിക്കാൻ ഗ്രാമപഞ്ചായത്ത്...
കൂടുതൽ വായിക്കുക