കാഴ്ചപ്പാടും ദൌത്യവും
അധികാര വികേന്ദ്രീകരണത്തിന്റെ 30 ാം വർഷത്തിൽ അധികാരമേറ്റ് ഭരണ സമിതി എന്ന നിലയ്ക്ക് എല്ലാ വിഭാഗം ജനങ്ങളിലേക്കും ഭരണകൂട ചുമതല നിർവഹണത്തിന് എത്തിച്ചേരുക എന്ന ചുമതല നിർവ്വഹണത്തിന് സാമൂഹ്യ നീതിയിലധിഷ്ഠിതമായ വികസനവും സുസ്ഥിര വികസനത്തിന്റെ പ്രദേശീക വൽക്കരണവും അവസ്ഥാ അവലോകനത്തിലൂടെ കണ്ടെത്തിയ വികസന വിടവുകളും പരിഹരിക്കുക എന്നുള്ളതാണ് നമ്മുടെ വികസന കാഴ്ചപ്പാട്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ സേവന, പശ്ചാത്തല മേഖലയിൽ നാം ബഹു ദൂരം മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഉൽപാദന മേഖലയിൽ നാം ഇനിയും ഏറെ മുന്നേറാനുണ്ട് എന്നുള്ള തിരിച്ചറിവാണ് അനിവാര്യം.
വികേന്ദ്രീകൃത ആസൂത്രണം നടത്തിയ കാലം മുതൽക്ക് ഒട്ടേറെ വെല്ലുവിളികൾ നാം അതി ജീവിച്ചിട്ടുണ്ടെങ്കിലും പുതിയ വെല്ലുവിളികളായി കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രളയവും പ്രകൃതി ദുരന്തങ്ങളും , മുതിർന്നവരുടെയും കുട്ടികളുടെയും ഇടയിൽ ഉയർന്ന് കൊണ്ടിരിക്കുന്ന ആത്മഹത്യാ വാസന, ലഹരി വ്യാപനം , മൊബൈൽ ഫോൺ അഡിക്ഷൻ, മാലിന്യ സംസ്കരണം, പ്രകൃതി വിഭവ പരിപാലനം തുടങ്ങിയ പുതുതലമുറ വെല്ലുവിളികളും നമുക്ക് മുൻപിലുണ്ട്.
വർക്കിംഗ് ഗ്രൂപ്പുകളുടെയും ഗ്രാമസഭകളുടെയും വികസന സെമിനാറുകളുടെയും അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് കൊണ്ട് പദ്ധതികളാക്കി വെല്ലുവിളികളെ നിയന്ത്രിച്ച് ക്രമരഹിതമായ പല വ്യവസ്ഥകളെയും ക്രമത്തിലാക്കുക എന്നുള്ളതാണ് വികസന തന്ത്രം – നടപ്പിലാക്കാൻ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെ നമുക്ക് മുന്നേറാം.