ഭൂമി ശാസ്ത്രം
കേരള സംസ്ഥാനത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു.മലനാട്,ഇടനാട് തീരപ്രദേശം എന്നിങ്ങനെ ഇവയില്‍ ഇടനാട് വിഭാഗത്തിലാണ് താഴെക്കോട് ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്നത്. പഞ്ചായത്തില്‍ രണ്ട് വില്ലേജുകളായ താഴെക്കോട് അരക്കുപറമ്പും ഏറെ ചരിത്ര പ്രാധാന്യമുള്ള അമ്മിനിക്കാടന്‍ മലനിരകളുടെ മടിത്തട്ടിലാണ് താഴെക്കോട് സ്ഥിതി ചെയ്യുന്നത്. അരക്കുപറമ്പ് പ്രദേശത്തുകാര്‍ ഈ മലയെ പടിഞ്ഞാറന്‍ മല എന്നും താഴെക്കോട്ടുകാര്‍ ഇതിനെ അമ്മിനിക്കാടന്‍ മല എന്നും വിളിക്കുന്നു. കേരളത്തിന്‍റെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാന നേടിയ കൊടികുത്തി മലയാണ് പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. താഴെക്കോട് വില്ലേജും അരക്കുപറമ്പ് വില്ലേജും പ്രകൃതി പരമായി വ്യത്യസ്ത പുലര്‍ത്തുന്നു. താഴെക്കോട് വില്ലേജില്‍ താരതമ്യേന നിരന്ന പ്രദേശങ്ങളാണ് കൂടുതല്‍ കാണാന്‍ കഴിയുക.എന്നാല്‍ അരക്കുപറമ്പ് വില്ലേജില്‍ കുന്നുകളും താഴ് വാരങ്ങളും ചെങ്കുത്തായ പ്രദേശങ്ങളുമാണ് കൂടുതല്‍ കാണാന്‍ സാധിക്കുക. പഞ്ചായത്തിന്‍റെ പ്രകൃതി കൃഷിക്ക് അനുയോജ്യമായതാണ്.റബ്ബര്‍,തെങ്ങ്,കവുങ്ങ് പച്ചക്കറികള്‍, മരച്ചീനി, കുരുമുളക്,വാഴ തുടങ്ങിയ കൃഷികളാണ് കൂടുതലായി കാണുന്നത്. നെല്‍കൃഷി ലാഭകരമല്ലാത്ത അവസ്ഥവന്നതിനാല്‍ ഈ രംഗത്തുനിന്നും ആളുകള്‍ പുറകോട്ട് പോയികൊണ്ടിരിക്കുന്നു എന്നത് ഒരു ദു:ഖ സത്യമാണ്.
അമ്മിനിക്കാടന്‍ മലനിരകള്‍ ഏറെ വളക്കൂറുള്ള മണ്ണാണ്. വളപ്രയോഗം ആവശ്യമില്ലാത്തവിധം കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണാണ് ഇവിടെ ധാരാളമുള്ളത് ഔഷധ സസ്യങ്ങളുടെ ഒരു അക്ഷയഖനിയാണ് പഞ്ചായത്തിന് പ്രകൃതിയുടെ ദാനമായി ലഭിച്ചിട്ടുള്ള ഈ മലനിരകള്‍.വൈവിധ്യമാര്‍ന്ന സസ്യങ്ങളും ജീവികളുംകൊണ്ട് സമ്പുഷ്ടമാണ് മലനിരകള്‍. ധാരാളം വെളളം ലഭിക്കുന്ന വെള്ളക്കെട്ടുകള്‍ ഇവിടെ കാണാന്‍ സാധിക്കുമെങ്കിലും പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ഏറെ നേരിടുന്ന അമ്മിനിക്കാട് പ്രദേശം ഈ മലയോട് ചേര്‍ന്നാണ് കിടക്കുന്നത്.മലയുടെ ഭാഗങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ പഞ്ചായത്തിന്‍റെ മറ്റു ഭാഗങ്ങള്‍ കാണപ്പെടുന്നത് ചെമ്മണ്ണാണ്.റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ മണ്ണാണിത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായി കാണപ്പെടുന്നത് അരുവികള്‍ , തോടുകള്‍, കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍,നീര്‍കുഴികള്‍ എന്നിവയാണ്.ഇത്തരത്തിലുള്ള ജലസ്രോതസ്സുകള്‍ ധാരാളം ഉണ്ടെങ്കിലും വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പരിസ്ഥിഥിയെ ശരിയായ വണ്ണം സംര്കഷിക്കപ്പെടാത്തതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.പ്ലാസ്റ്റിക്കിന്‍റെ അമിതിമായ ഉപയോഗം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. പണ്ടുകാലത്തു നെല്‍കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്ന പ്രദേശങ്ങള്‍ ഇന്ന് കമുക്, തെങ്ങ്, റബ്ബര്‍, വാഴ, മരച്ചീനി എന്നിവക്ക് വഴിമാറിയിരിക്കുന്നു. ആഴത്തിലുള്ള ചാലുകള്‍ കീറി വെള്ളം ഒഴുക്കിവിടുന്നതും വരള്‍ച്ചയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നു. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പ്രവണതകള്‍ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ കണ്ടുവരുന്നു. കരിങ്കല്‍ ക്വാറികള്‍, വെട്ടുകല്ല് ക്വാറികള്‍,ജെ.സി.ബി ഉപയോഗിച്ച് മണ്ണെടുക്കല്‍,പാടങ്ങള്‍ മണ്ണിട്ട് നികത്തല്‍ എന്നിവ ഇതില്‍ ചിലതാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.കൃഷികള്‍ പ്രധാനമായും കാലാവസ്ഥയെ ആശ്രയിച്ചുള്ളതാണ്.ജലസേചന പദ്ധതികള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് നിലനില്‍ക്കുന്നത്.